This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ളവര്‍ ചേര്‍ന്ന് 1934-ല്‍ രൂപംനല്‍കിയ പാര്‍ട്ടി. പി. കൃഷ്ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തില്‍ 1934 മേയ് 12-ന് കോഴിക്കോട് സ്ഥാപിതമായി. സി.കെ. ഗോവിന്ദന്‍നായരായിരുന്നു പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്റ്.

കോണ്‍ഗ്രസ്സിലെ ഈ ഭിന്നിപ്പ് ഒഴിവാക്കുവാന്‍ 1935-ല്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. കേളപ്പന്‍, യു.കെ. ഗോപാലന്‍, കോങ്ങാട്ടില്‍ രാമന്‍മേനോന്‍ എന്നിവര്‍ കോണ്‍ഗ്രസ്സിലെ വലതുപക്ഷത്തിനുവേണ്ടിയും ഇ.എം.എസ്., കെ.പി. ഗോപാലന്‍, മഞ്ജുനാഥറാവു എന്നിവര്‍ ഇടതുപക്ഷത്തിനുവേണ്ടിയും ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ ഈ ഒത്തുതീര്‍പ്പ് ഏറെക്കാലം നീണ്ടുനിന്നില്ല. 1939 ഡിസംബറില്‍ തലശ്ശേരിയില്‍ രഹസ്യമായി സമ്മേളിച്ച കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ 1940 ജനു. 26 മുതല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകമാകുവാന്‍ തീരുമാനിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍